കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsപീച്ചി: പീച്ചി റോഡ് പരിസരത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്ൈസസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. പീച്ചി തെക്കേകുളം ത്രിപ്പാക്കല് വീട്ടില്‍ പി.പി എന്ന് വിളിക്കുന്ന അഖില്‍ (26) ആണ് പിടിയിലായത്. തൃശൂര്‍ എക്സൈസ് ഇൻറലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പാലക്കാട് ഭാഗേത്തക്ക് പോകുന്ന ലോറിയില്‍ കയറി പോയാണ് ഇയാള്‍ കഞ്ചാവുമായി വരുന്നത്. പീച്ചി, കണ്ണാറ, വിലങ്ങന്നൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍ക്കുന്നുണ്ട്. നേരത്തേയും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
എക്സൈസ് ഇൻറലിജന്‍സ് എസ്.ഐ മനോജ് കുമാര്‍, റേഞ്ച് ഇന്‍സ്െപക്ടര്‍ ഹരിനന്ദനന്, ഇൻറലിജന്‍സ് ഓഫിസര്‍മാരായ കെ.എസ്. ഷീബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനന്, കെ.ജെ. ലോനപ്പന്, പ്രിവൻറിവ് ഓഫിസര്‍ കെ.എം. സജീവ്, ജെയ്സണ്‍ ജോസ്, എന്‍.ആര്. രാജു, ഇര്‍ഷാദ്, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

