ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; രണ്ടു വാഹനങ്ങളിലിടിച്ച് ലോറി നിന്നു, ഒഴിവായത് വൻ അപകടം
text_fieldsഎം.ടി. തിയറ്ററിന് സമീപം നടന്ന അപകടം
പോത്തൻകോട്: ടിപ്പർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ചു. എം.ടി. തിയറ്ററിന് മുൻവശത്തായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ചുവീണു. ഈ ഭാഗത്ത് ആൾക്കാരില്ലാത്തതു കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടുകൂടിയാണ് അപകടം നടന്നത്.
കാട്ടായിക്കോണം ഒരുവാമൂല സ്വദേശി സജിക്കാണ് ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥതയുണ്ടായത്. പോത്തൻകോട്ടുനിന്ന് കാട്ടായിക്കോണം ഭാഗത്തേക്ക് പോയപ്പോഴാണ് അപകടം നടന്നത്.
പോത്തൻകോട് പൊലീസെത്തി മേൽനടപടി സ്വീകരിച്ചു.

