കരമന കുഞ്ചാലുമ്മൂട്ടില് ചേരിതിരിഞ്ഞ് സംഘര്‍ഷം; ഒമ്പതുപേര്‍ അറസ്റ്റില്‍
text_fieldsനേമം: കരമന സ്റ്റേഷന് പരിധിയില്‍ കുഞ്ചാലുമ്മൂട്ടില് ചേരിതിരിഞ്ഞ് സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ കരമന പൊലീസ് അറസ്റ്റുചെയ്തു. അലി അക്ബര്‍, ഫൈസ്, മുഹമ്മദ്, ഷിബിനു, തൗഫീഖ്, നിഥിന്, സൂര്യജിത്ത്, വിഷ്ണു, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കുഞ്ചാലുമ്മൂട്ടിലെ ഒരു ബാര്‍ബര്‍ ഷോപ്പിനുമുന്നില്‍ ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
പിച്ചാത്തിയും കത്തിയും ചങ്ങലകളുമായാണ് ഇവര്‍ പരസ്പരം പോരടിച്ചത്. കുറച്ചുനാള്‍ മുമ്പ് തളിയല്‍ ഭാഗത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സംഘത്തില്‍പ്പെട്ട ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കുഞ്ചാലുമ്മൂട്ടില് അക്രമം അരങ്ങേറിയത്. ആക്രമണത്തില്‍ പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

