Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിെൻറ വീടിനുനേരേ ആക്രമണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
അമൽ എസ്. കുമാർ
നേമം: സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിെൻറ വീടിനുനേരെ പടക്കമെറിയുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ വിളപ്പിൽശാല പൊലീസ് പിടികൂടി. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ കുട്ടു എന്ന അമൽ എസ്. കുമാർ (22) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു ആക്രമണം. വ്യക്തിവൈരാഗ്യമാണ് ആക്രമണകാരണമെന്ന് അറിയുന്നു. അസീസിെൻറ വിട്ടിയം കാർമൽ സ്കൂളിന് സമീപത്തെ വീട്ടിലെത്തിയ സംഘം പടക്കമെറിയുകയും വീടിെൻറ ഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പേയാട് ഭാഗത്തുനിന്ന് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

