വർഗീയതയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsരാജൻ
നേമം: വർഗീയതയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് കരുമം കാപ്പിവിള സ്വദേശി രാജൻ ആണ് (45) അറസ്റ്റിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള പ്രീപെയ്ഡ് കൗണ്ടറിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. പ്രീപെയ്ഡ് കൗണ്ടറിൽനിന്ന് സവാരി പോകുന്നവരിൽ വിവിധ സംഘടനകളിൽ പെട്ട ഡ്രൈവർമാരുണ്ട്.
ഇതിനിടെ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ തർക്കം ഉണ്ടാകുകയും സവാരി പോകാൻ അനുവദിക്കാത്തതിന്റെ പേരു പറഞ്ഞ് വർഗീയത പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശിയായ സതീശൻ എന്നയാളുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ രാജനെ കോടതിയിൽ ഹാജരാക്കി.

