Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ് ഹൃദയ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു

text_fields
bookmark_border
harilal
cancel

വർക്കല:നിർധന യുവാവ് ഹൃദയ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടുന്നു. ഇടവ വെൺകുളം വസുന്ധര വിലാസത്തിൽ ഹരിലാൽ (43) ആണ് സുമനസുകളുടെ കാരുണ്യം തേടുന്നത്. വെൺകുളം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് അവിവാഹിതനായ ഹരിലാൽ. വൃദ്ധയും രോഗിണിയുമായ മാതാവ് മാത്രമാണ് ഇയാൾക്ക് ആകെയുള്ള ആശ്രയം.

2015ലാണ് ഓട്ടോ യാത്ര പോകുന്നതിനിടെ നെഞ്ചുവേദന ഉണ്ടാകുകയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.അന്ന് നടത്തിയ പയിശോധനകളിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ള പണമില്ലാതിരുന്നതിനാൽ പിന്നെയും ഓട്ടോ തൊഴിലുമായി ജീവിതം മുന്നോട്ടുനീക്കി. വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും സുഹൃത്തുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിച്ചു.ഇപ്പോൾ ശ്രീചിത്രയിലെ ചികിത്സയിലാണിയാൾ.

മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും ഹൃദയ ശസ്ത്രക്രിയ ഉടനെ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇതിന് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്.എന്നാൽ മോശം ആരോഗ്യാവസ്ഥയിൽ ഇപ്പോൾ ഓട്ടോ ഓടിക്കാനും സാധിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് ഹരിലാൽ സഹജീവികളുടെ കാരുണ്യം തേടുന്നത്. ഹരിലാൽ.എസ് A/C: 10630100201864 Ifsc: 0001063 ഫെഡറൽ ബാങ്ക്, ഇടവ File name: TVG 13 VKL 1chikilsa Harilal .

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Young man needs help with heart surgery
Next Story