ഡി.സി.സി: എന്‍.ഡി. അപ്പച്ചന് ചുമതലയേറ്റു
text_fieldsഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചനോടൊപ്പം എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ
കല്പറ്റ: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറായി എന്‍.ഡി. അപ്പച്ചന് ചുമതലയേറ്റു. താനൊരു സാധാരണ പ്രവര്ത്തകന് മാത്രമാണെന്നും യോജിച്ച അഭിപ്രായത്തോടെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അപ്പച്ചന് പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, സി.പി. വര്‍ഗീസ്, കെ.കെ. എബ്രഹാം, അഡ്വ. ടി.ജെ. ഐസക്, അഡ്വ. എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, പി. ചന്ദ്രന്, വി.എ. മജീദ്, കെ.കെ. വിശ്വനാഥന്, എം.ജെ. ജോസഫ്, കെ.വി. പോക്കര്‍ഹാജി, ബിനുതോമസ്, ഡി.പി. രാജശേഖരന്, ഷംസാദ് മരക്കാര്‍, പി.കെ. അബ്ദുറഹ്മാന്, ജി. വിജയമ്മ ടീച്ചര്‍, ചിന്നമ്മ ജോസ്, ശോഭന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

