ലഹരിവസ്തുക്കളുമായി കർണാടക സ്വദേശികൾ പിടിയിൽ
text_fieldsഉംറാസ് ഖാൻ, ഉമർ ഫാറൂഖ്, സയീദ് സിദ്ദീഖ് , അർബാസ്
മാനന്തവി: എം.ഡി.എം.എയും കഞ്ചാവുമായി കർണാടക സ്വദേശികളായ ആറു പേർ പിടിയിൽ. ബംഗളുരു സ്വദേശികളായ അർബാസ് (37), ഉമർ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച രാവിലെ ബാവലിയിൽ വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കാർ പരിശോധിച്ചതിൽ രണ്ടു ഗ്രാം എം.ഡി.എം.എയും രണ്ടു ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. പനമരം പൊലീസ് സബ് ഇൻസ്പെക്ടർ കെ.എം. സന്തോഷ് മോൻ, തിരുനെല്ലി സബ് ഇൻസ്പെക്ടർ സജിമോൻ പി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

