Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളികളെ കിട്ടാനില്ല; അതിർത്തി ഗ്രാമങ്ങളിൽ കർഷകർക്ക് കഷ്​ടകാലം

text_fields
bookmark_border
mullankolli paddy
cancel
camera_alt

മുള്ളൻകൊല്ലിയിലെ വയൽ

പുൽപള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകർ തൊഴിലാളി ക്ഷാമത്താൽ വലയുന്നു. നെൽകൃഷി ആരംഭിച്ച കർഷകരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കോവിഡിനെ തുടർന്ന് അതിർത്തി കടന്ന് തൊഴിലാളികൾക്ക് കേരളത്തിലേക്ക് വരാൻ കഴിയാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്. കബനി തീരത്തോടുചേർന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകരാണ് ഏറെ പ്രയാസപ്പെടുന്നത്.

കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം എല്ലാ വർഷവും കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് പണിക്ക് വന്നിരുന്നത്. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് അതിർത്തി കടന്നുവരാൻ തൊഴിലാളികൾക്ക് പറ്റാതായി. വയൽ പണികൾ തുടങ്ങിവെച്ച കർഷകർക്ക് ഞാറ് പറിച്ച് നടുന്നതടക്കമുള്ള ജോലികൾക്ക് തൊഴിലാളികളെ കിട്ടാനില്ല. മുള്ളൻകൊല്ലി പഞ്ചായത്തി​െൻറ അതിർത്തി പ്രദേശങ്ങളിൽ മാത്രം ആയിരത്തിലധികം ഏക്കർ പാടശേഖരമുണ്ട്.

മഴക്കാലം ആരംഭിച്ചതോടെ കർഷകരെല്ലാം നെൽകൃഷിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. തുടർ ജോലികൾക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികൾ ആവശ്യമാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Labour Shortage in pulpally
Next Story