അടിക്കാടുകൾക്ക് തീപിടിച്ചു
text_fieldsമേപ്പാടി- നെടുമ്പാല റോഡരികിൽ അടിക്കാടിന് തീപിടിച്ചത് അഗ്നിരക്ഷാസേന അണക്കുന്നു
മേപ്പാടി: നെടുമ്പാല റോഡരികിൽ തീപിടിത്തം. മൂപ്പനാട് ജങ്ഷനിൽ നിന്ന് നെടുമ്പാലയ്ക്കുള്ള ഇറക്കത്തിൽ എ.കെ.എസ് ഭൂസമരകേന്ദ്രത്തോട് ചേർന്ന് റോഡരികിലെ അടിക്കാടുകൾക്കാണ് തീ പിടിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.45ഓടെയായിരുന്നു സംഭവം. ടൗണിലെ ഏതാനും ഓട്ടോഡ്രൈവർമാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ആരോ അശ്രദ്ധമായി സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
ലക്കിടിയിൽ കാടിനു തീപിടിച്ചു
വൈത്തിരി: ലക്കിടി ഓറിയെന്റൽ കോളജിന് സമീപം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിനോട് ചേർന്ന ഭാഗത്തു തീ പിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കെ.കെ. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നിന്ന് അഗ്നിശമന വിഭാഗം എത്തിയാണ് തീയണച്ചത്. രണ്ടര ഏക്കറോളം സ്ഥലത്തെ മരങ്ങൾ കത്തി നശിച്ചു.

