Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയിൽ മുടങ്ങില്ല; പർവത ട്രെയിനിന് ഇനി ഡീസൽ എൻജിനുകൾ

text_fields
bookmark_border
mountain train
cancel
camera_alt

പ​ർ​വ​ത ട്രെയിനി​ന് വേ​ണ്ടി​യു​ള്ള ഡീ​സ​ൽ

എ​ൻ​ജി​ൻ കു​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ

ഗൂഡല്ലൂർ: മേട്ടുപാളയം-കൂനൂർ-ഊട്ടി പർവത ട്രെയിനിന് പുതിയ രണ്ട് ഡീസൽ എൻജിനുകൾ എത്തി. 16 കോടി രൂപ മുടക്കിയാണ് ഡീസൽ എൻജിനുകൾ തയാറാക്കിയിട്ടുള്ളത്. ട്രിച്ചിയിലെ റെയിൽവേ വർക്ക്ഷോപിൽ നിന്ന് രണ്ട് എൻജിനുകളും മേട്ടുപാളയത്തെത്തിച്ചു.

പരിശീലന ഓട്ടത്തിന്റെ ഭാഗമായി ഒരു എൻജിൻ കൂനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. രണ്ട് ഡീസൽ ടാങ്കുകൾ സജ്ജീകരിച്ചതാണ് പുതിയ എൻജിനുകൾ. കൽക്കരിയിൽ ഓടിയിരുന്ന പർവ്വത ട്രെയിനിന്റെ എൻജിനുകൾ മേട്ടുപാളയം- കൂനൂർ ട്രാക്കിൽ പാതി വഴിയിൽ നിൽക്കുന്നത് പതിവായതോടെ ഫർണസ് ഓയിൽ ഉപയോഗിച്ചുള്ള എൻജിനുകളും ഉപയോഗിച്ചിരുന്നു.

ഇതിലും പരാതികൾ ഉണ്ടായതോടെയാണ് ഡീസൽ എൻജിനുകൾ പ്രയോജനപ്പെടുത്താൻ റയിൽവേ തീരുമാനിച്ചത്. വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് നീലഗിരി പർവത ട്രെയിൻ യാത്ര. സീസൺ സമയങ്ങളിൽ മൂന്നുമാസം മുമ്പ് ബുക്ക് ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഓൺലൈൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Mountain train now has diesel engines
Next Story