നിയന്ത്രണങ്ങൾ അവഗണിച്ച് യോഗം നടത്താൻ ശ്രമം
text_fieldsപൊഴുതന: കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ച് രണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭരണകക്ഷിയുടെ യോഗം സംഘടിപ്പിക്കാൻ ശ്രമം നടത്തിയെന്ന് ആരോപണം. പൊഴുതന പഞ്ചായത്തിലെ അത്തിമൂല കമ്യൂണിറ്റി ഹാളിൽ യോഗം ചേരാനാണ് 30ഓളം പേർ ഞായറാഴ്ച എത്തിയത്. പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അവർ ഒഴിഞ്ഞു പോയി. ചിലർ അറിയിച്ചതിനെ തുടർന്ന് വൈത്തിരി പൊലീസ് സ്ഥലത്തെത്തി.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സി.പി.എം യോഗം നടത്താൻ അത്തിമൂല കമ്യൂണിറ്റി ഹാളിൽ എത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥികൾ ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന കമ്യൂണിറ്റി ഹാളാണിത്. ഇവിടെ പാർട്ടി യോഗം നടത്താൻ ശ്രമിച്ചവർക്കെതിരെ െപാലീസ് കേസടുക്കണമെന്ന് പൊഴുതന പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി. ഉസ്മാൻ, കൺവീനർ സുനീഷ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.
