നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം- ബെഹ്റ
text_fieldsതിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർേദശം. കേസിെൻറ അന്വേഷണം നടത്തുന്ന െഎ.ജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ എന്നിവരെ നേരിട്ട് വിളിച്ച് വരുത്തി കേസിെൻറ അന്വേഷണ പുരോഗതി ബെഹ്റ ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.
അതേ സമയം, കേസിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതികൾ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഡി.ജി.പി നിർദ്ദേശം നൽകി.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ഏകോപനമില്ലെന്നായിരുന്നു സെൻകുമാറിെൻറ മുഖ്യ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യയോട് ഉന്നത ഉദ്യോഗസ്ഥരോട് ആലോചിച്ച് പ്രവർത്തിച്ചാൽ മതിയെന്ന് സെൻകുമാർ ഉത്തരവിറക്കിയിരുന്നു.
