ഡി.ജി.പി ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ
text_fieldsതിരുവനന്തപുരം: ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അ വധിയില്‍. ലോക്നാഥ് ബെഹ്റ ദുബൈയിൽ ഔദ്യോഗിക പരിപാടിയിൽ പെങ്കടുക്കാൻ മൂന്നുദിവസത ്തേക്കാണ് അവധി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിനാണ് ചു മതല.
ഇൻറലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാര്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാൻഫ്രാന്‍സിസ്കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അവധി. ഷെയ്ഖ് ദര്‍വേശ് സാഹിബിന് തന്നെയാണ് ഇദ്ദേഹത്തിെൻറയും ചുമതല. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം ഞായറാഴ്ച വരെ അവധിയിലാണ്.
ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഫ്രാൻസില്‍ പോകാനാണ് അവധിെയങ്കിലും അപേക്ഷയില്‍ കാഷ്വല്‍ ലീവാണ്. ഹെഡ് ക്വാര്‍ട്ടേഴ്സ് ഐ.ജിക്കാണ് ചുമതല. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശക്തമായ ജാഗ്രത നിർദേശമാണുള്ളത്. ശബരിമല പുനഃപരിശോധ ഹരജികളില്‍ ഈയാഴ്ച വിധി വരാനിരിക്കുകയാണ്.
