ഓടിക്കൊണ്ടിരിക്കേ പിൻചക്രങ്ങൾ ഊരിത്തെറിച്ച് മിനിലോറി മറിഞ്ഞു
text_fieldsദേശീയപാത എടക്കഴിയൂരിൽ അപകടത്തിൽപെട്ട മിനിലോറി
ചാവക്കാട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കേ പിൻചക്രങ്ങൾ ഊരിത്തെറിച്ച് മിനിലോറി മറിഞ്ഞു. ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ റാഷിദ് (23), നിഹാൽ (23) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച വൈകുന്നേരം 3.15ഓടെ എടക്കഴിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് അപകടം.
കോഴിക്കോട്നിന്നു ഓയിൽ കയറ്റി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെയും അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ നിറയെ ഓയിൽ പരന്നൊഴുകിയതോടെ ഗുരുവായൂർനിന്നു അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ചാവക്കാട് പൊലീസും സ്ഥലത്തെത്തി.

