യന്ത്രത്തകരാര്‍; കരിപ്പൂരില്‍ വിമാനം വൈകി
text_fieldsRepresentational Image
കൊണ്ടോട്ടി: യന്ത്രത്തകരാറിനെത്തുടര്‍ന്ന് വിമാന സര്‍വിസ് വൈകിയതില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ 8.30ന് ദുബൈയിലേക്ക് പുറെപ്പടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 345 വിമാനത്തിനാണ് സാങ്കേതികത്തകരാറുണ്ടായത്. ആറ് മണിക്കൂറിലധികം വിമാനം വൈകി. യാത്രക്കാരെ വിമാനത്തില്‍ കയറ്റിയശേഷമാണ് ഇത് ശ്രദ്ധയില്‍പെട്ടത്. 186 യാത്രക്കാരാണ് വിമാനത്തില്‍ പോകാനുണ്ടായിരുന്നത്. തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അര മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രികരെ പുറത്തിറക്കി. ഇതിനിെടയായിരുന്നു പ്രതിഷേധം. താൽക്കാലിക പ്രശ്നപരിഹാരം നടത്തി ഇതേ വിമാനം ഉച്ചക്ക് രണ്ടിനുശേഷം തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു.

