മകരവിളക്ക്: സുഗമ തീർഥാടനം ഉറപ്പുവരുത്തണം – ഹൈകോടതി
text_fieldsകൊച്ചി: മകരവിളക്കിന് ശബരിമലയിൽ സുഗമമായ തീർഥാടനം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. മതിയായ സൗകര്യങ്ങളും ആൾക്കൂട്ട നിയന്ത്രണവും ഉറപ്പാക്കണമെന്ന് പത്തനംതിട്ട, ഇടുക്കി ജില്ല കലക്ടർമാർ, ജില്ല പൊലീസ് മേധാവിമാർ, വനം അധികൃതർ, ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്റർ എന്നിവർക്ക് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശം നൽകി. മുന്നൊരുക്കം സംബന്ധിച്ച റിപ്പോർട്ടുകൾ തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണം പാളിയ സാഹചര്യത്തിൽ പരമ്പരാഗത പാതയായ പെരിയ പാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പ് നൽകിയിരുന്ന സ്പെഷൽ പാസ് (ഫെസിലിറ്റേഷൻ കാർഡ്) നിർത്തിവെച്ചതായി സർക്കാർ അറിയിച്ചു.

