Begin typing your search above and press return to search.
exit_to_app
exit_to_app

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും ജോലിക്കിടെ
Posted On
date_range Updated On
date_range കോവിഡ് ചികിത്സയിലും കർമനിരതരായി മലപ്പുറം കലക്ടറും സംഘവും
text_fieldsbookmark_border
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലും കർമനിരതരായി മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും സംഘവും. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കലക്ടർ അറിയിച്ചു.
കോട്ടക്കലിൽ സജ്ജമാക്കിയ ചികിത്സാകേന്ദ്രത്തിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ താൽക്കാലിക ഓഫിസ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സബ് കലക്ടറും അസി. കലക്ടറുമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സോപ്പും സാനിറ്റൈസറും ഉപയോഗിച്ചും നിർദേശങ്ങൾ കൃത്യമായി പാലിച്ചും സുരക്ഷിതരായിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
Next Story
