Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ

text_fields
bookmark_border
നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പ്രതികൾ കസ്റ്റഡിയിൽ. സംഭവത്തിൽ ഏഴുപ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ മൂന്ന് പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് അറിയിച്ചു.കേസ് അന്വേഷിക്കാൻ ഐ.ജി ജിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിൽ ആറംഗസംഘം രൂപീകരിച്ചു. റേഞ്ച് ഐ.ജി, റൂറൽ എസ്.പി, കൊച്ചി ഡി.സി.പി എന്നിവരും സംഘത്തിലുണ്ട്.

അതേസമയം, അക്രമത്തിനിരയായ നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അർധരാത്രിയാണ് നടിയുടെ കാറിൽ ഒരു സംഘം അതിക്രമിച്ചു കയറിയത്. കേസിൽ കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായിരുന്നു. സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayalam actress
Next Story