Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉടമയുമായി വാക്കുതർക്കം; ഗർഭിണിയായ പശുവിനെ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
text_fieldsbookmark_border
Listen to this Article
മാനന്തവാടി: തൃശ്ശിലേരിയിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാനഞ്ചേരി കോളനിയിലെ വിജയനെയാണ് (46) തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
അയൽവാസിയായ കുനിയിൽകുന്ന് പ്രമോദിന്റെ ഗർഭിണിയായ പശുവിനെയും കിടാവിനെയുമാണ് ചൊവ്വാഴ്ച രാത്രി വിജയൻ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. പ്രമോദുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യലഹരിയിലാണ് താൻ പശുക്കളെ ആക്രമിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
മൃഗത്തെ വെട്ടിപ്പരിക്കേൽപിച്ചതിന് ഐ.പി.സി നിയമ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരതക്കുള്ള നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്.
Next Story

