റെയിൽവേ സ്റ്റേഷനിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsമുരുകൻ
കോട്ടയം: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം കരമന ശോഭന നിവാസിൽ മുരുകനെയാണ് (58) കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്.
കോട്ടയം റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാലാ സ്വദേശിയായ യുവാവിന്റെ 25,000ത്തോളം രൂപ വിലവരുന്ന മൊബൈൽഫോൺ ബുധനാഴ്ച പുലർച്ച ഒന്നോടെ ഇയാൾ മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ഇയാളെ പിടികൂടുയായിരുന്നു. കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുരുകനെതിനെ സമാന കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫ് പറഞ്ഞു.

