Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കീരിയെ പിടികൂടി കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
വൈക്കം: കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയിയാണ്(48) വനം വകുപ്പിെൻറ പിടിയിലായത്. നവീന്‍ കീരിയെ െകാന്ന് കറിവെക്കാന്‍ ശ്രമിക്കുന്നതായി വനം വകുപ്പിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍നിന്ന് പ്രത്യേക സംഘം നവീെൻറ വീട്ടിലെത്തി പരിശോധന നടത്തി.
പരിശോധനയില്‍ ഇയാള്‍ കീരിയെ കറിവെക്കാന്‍ ശ്രമിക്കുകയായിരുെന്നന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
Next Story

