Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴിയാത്രക്കാരൻ മരിച്ച അപകടത്തിൽ നിർത്താതെ പോയ കാർ ഓടിച്ചയാൾ പിടിയിൽ

text_fields
bookmark_border
hit and run 987987
cancel

തൃപ്പൂണിത്തുറ: റോഡ് മുറിച്ച് കടക്കുകയായിരുന്നയാൾ കാറിടിച്ച് മരിച്ച അപകടത്തിൽ നിർത്താതെ പോയ കാർ ഓടിച്ചയാളെ പൊലീസ് പിടികൂടി. മണീട് ചീരക്കാട്ട് പാറ കരിമ്പേൽ വീട്ടിൽ ജിബി ജേക്കബ് (56) ആണ് ഹിൽപാലസ് പൊലീസിൻ്റെ പിടിയിലായത്.

റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇരുമ്പനം തിരുവോണം വീട്ടിൽ അരുൺ കുമാർ (കണ്ണൻ-49) ആണ് അപകടത്തിൽ മരിച്ചത്. പുതിയറോഡ് - എസ്എൻ ജങ്ഷൻ റോഡിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. ഡൽഹി രജിസ്ട്രേഷനിലുള്ള ടാറ്റ നെക്സോൺ കാർ ആണ് ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഓടിച്ചയാളെ കണ്ടെത്തിയത്.

ഗുരുതര പരുക്കേറ്റ അരുൺ കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസ് വീട്ടിൽ എത്തിയപ്പോൾ ഇയാൾ നായയെ തുറന്ന് വിട്ടു. പിന്നീട് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested in hit and run case
Next Story