Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനുപിറകിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

പെരുമ്പിലാവ്: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുമായി 42കാരൻ പൊലീസ് പിടിയിലായി. കോഴിക്കര എറവക്കാട് മങ്ങാടിപ്പുറത്ത് വീട്ടിൽ ബാവയെയാണ്​ (മൊയ്തുണ്ണി -42) ചാലിശ്ശേരി എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ അറസ്​റ്റ്​ ചെയ്തത്. വീടിനുപിറകിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 15 കിലോ കരിമരുന്നും വെടിയുപ്പും പടക്ക നിർമാണത്തിന്​ ഉപയോഗിക്കുന്ന സാമഗ്രികളുമാണ് പിടിച്ചെടുത്തത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് സംഘത്തിൽ എസ്.ഐ കെ. ഗോപാലൻ, ജനമൈത്രി ബീറ്റ് ഓഫിസർന്മാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested with explosives
Next Story