വിവാഹാഭ്യർഥന നിരസിച്ചു: യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം
text_fieldsഇരവിപുരം: വിവാഹാഭ്യർഥന നിരസിച്ചതിനെതുടർന്ന് വീടിെൻറ ഓടിളക്കി ഇറങ്ങി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴി ച്ച് തീെവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വർക്കല വടശ്ശേരിക്കോണം ചാണയ്ക്കൽ ചരുവിള വ ീട്ടിൽ ഷിനു (25) ആണ് അറസ്റ്റിലായത്. പെട്രോൾ ഒഴിച്ചപ്പോൾ പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങി മറ്റൊരു മുറിയിൽ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീെവച്ച് കൊലപ്പെടുത്തിയതിെൻറ ഞെട്ടൽ മാറുംമുമ്പാണ് സമാനസംഭവം നടക്കുന്നത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കൊട്ടിയം തട്ടാമല സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന അഭ്യർഥനയുമായി ഇയാൾ പെൺകുട്ടിയെയും വീട്ടുകാരെയും സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം നിരസിച്ചു. പഠിക്കുന്ന കോളജിൽ പോയും ശല്യം ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും വഴങ്ങാതായതോടെയാണ് ഇയാൾ കടുംകൈക്ക് മുതിർന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷിനു ഓടിളക്കി കിടപ്പുമുറിയിലെത്തുകയായിരുന്നു.
തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിച്ചു. ഭയന്നോടിയ പെൺകുട്ടി അടുത്ത മുറിയിൽ കയറി കതകടച്ച് ബഹളം വെച്ചു. ബഹളം കേട്ട് നാട്ടുകാർ കൂടിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. ഷിനുവിെൻറ പക്കൽനിന്ന് ലൈറ്ററും പൊലീസ് പിടിച്ചെടുത്തു. വെൽഡിങ് ജോലിക്കാരനാണ് ഷിനു. ബിരുദവിദ്യാർഥിനിയാണ് പെൺകുട്ടി. ഇരവിപുരം ഇൻസ്പെക്ടർ ദേവരാജൻ, എസ്.ഐമാരായ ജ്യോതി സുധാകർ, അനീഷ്, എ.എസ്.ഐ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
