Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട കാറിനുള്ളിൽ യുവാവിെൻറ മൃതദേഹം; രണ്ട് ദിവസം പഴക്കമുണ്ടെന്ന് സൂചന
text_fieldsbookmark_border
കോട്ടക്കൽ(മലപ്പുറം): ആശുപത്രി വളപ്പിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ ആട്ടീരി സ്വദേശി അനീസ്(40) ആണ് മരിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന.
വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഒ പ്രദീപ് കുമാർ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ പരിശോധന നടത്തി.
ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
Next Story
