വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsഎടവണ്ണ (മലപ്പുറം): വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പ്രധാനാധ്യാ പകെൻറ പരാതിയിലാണ് കിഴക്കേ ചാത്തല്ലൂർ തച്ചറായി ആലിക്കുട്ടിയെ (56) എടവണ്ണ എസ്.ഐ വി. വിജയരാജനും സംഘവും അറസ്റ്റ് ചെയ്തത്. എൽ.പി സ്കൂളിലെ മൂന്ന് വിദ്യാർഥിനികൾ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയ സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ലോക്ഡൗണിെൻറ ഭാഗമായി സ്കൂളടക്കുന്നതിന് മുമ്പായിരുന്നു സംഭവം.
വിദ്യാർഥിനികൾ അധ്യാപികമാരോട് സൂചിപ്പിക്കുകയും അവർ പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇ മെയിൽ മുഖേന പ്രധാനാധ്യാപകൻ എടവണ്ണ പൊലീസിൽ പരാതി നൽകിയത്. ലോക്ഡൗണായതിനാലും താൻ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി വൈകിയതെന്ന് പ്രധാനാധ്യാപകൻ പറയുന്നു.
ഒരു വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
