പി.എസ്.സി പരീക്ഷക്കിടയിൽ ഉദ്യോഗാർഥി ചോദ്യപേപ്പറുമായി കടന്നു
text_fieldsമഞ്ചേശ്വരം: പി.എസ്.സി പരീക്ഷക്കിടയിൽ നാടകീയരംഗം. ഉദ്യോഗാർഥി ചോദ്യപേപ്പറുമായി കടന്നുകളഞ്ഞു. ഞായറാഴ്ച രാവിലെ നടന്ന പൊലീസ് കോൺസ്റ്റബിൾ പരീക്ഷക്കിടയിലാണ് സംഭവം. കുഞ്ചത്തൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷക്കിടയിലാണ് നാടകീയരംഗം അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശി സന്തോഷ് എന്നയാളാണ് ചോദ്യപേപ്പറുമായി കടന്നുകളഞ്ഞത്.
പരീക്ഷതുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഇയാൾ ചോദ്യപേപ്പർ എടുത്തശേഷം പരീക്ഷ ഹാളിൽനിന്ന് ഓടുകയായിരുന്നു. പരീക്ഷ നടത്തിപ്പുകാർക്ക് സ്തബ്ധരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിെൻറ പരാതി ലഭിച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
