അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsമാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് പുലി ക്വാർട്ടേഴ്സ് താഴംകുളം അലി (46) ആണ് മരിച്ചത്. കെല്ലൂർ മാനാഞ്ചിറയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ ചുമട്ട് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. കല്ലോടി റോഡിലൂടെ തോണിച്ചാലിലെത്തിയ കാർ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ അലി സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്നു അലി. മാനന്തവാടി ജില്ല ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെൻറ്ഗിരിയിലും തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നസീമ. മക്കൾ: മിഥ്ലാജ്, അജ്മൽ, മാജിത.

