Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അവസരവാദികളെ പാലാക്കാർക്ക് അറിയാം'; പിണറായിക്ക് കാപ്പന്‍റെ മറുപടി

text_fields
bookmark_border
Mani C Kappan
cancel

പാലാ: അവസരവാദിയും ചതിയനുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പന്‍. അവസരവാദികളെ പാലാക്കാർക്ക് അറിയാമെന്ന് മാണി സി. കാപ്പന്‍ തിരിച്ചടിച്ചു.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയിലാണ് മാണി സി. കാപ്പനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തിയത്. കാപ്പൻ ഇടത് മുന്നണിയെയും എൻ.സി.പിയെയും വഞ്ചിച്ചെന്ന് പിണറായി ആരോപിച്ചു. അവസരവാദികൾക്ക് എല്ലാകാലവും ജനം ശിക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാപ്പന്‍റെ മികവല്ല പാലായിലെ ജയത്തിന് കാരണം. ഇടത് മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിലാണ് ജയിക്കാനായത്. വഞ്ചനക്ക് ശരിയായ മറുപടി നൽകണമെന്നും അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

അഖിലേന്ത്യ നേതാവായ പി.സി ചാക്കോ കോൺഗ്രസിനോട് സലാം പറഞ്ഞ് പിരിഞ്ഞു. വിശ്വസിക്കാൻ കൊള്ളാത്തവരെന്ന് പറഞ്ഞ് പലരും കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുമ്പോഴാണ് ഒരാൾ മികവ് കാണിക്കാൻ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതെന്നും കാപ്പനെ പരിഹസിച്ച് പിണറായി വിജയൻ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mani C Kappan react to Pinarayi Vijayan Comments
Next Story