മാണി സി.കാപ്പൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചു
text_fieldsചേർത്തല: പാലാ ഉപതെരെഞ്ഞടുപ്പിൽ വിജയിച്ച മാണി സി.കാപ്പൻ എസ്.എൻ.ഡി.പി യോഗം ജനറൽ സ െക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. കാപ്പന ിലൂടെ പാലായിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതായി വെള്ളാപ്പള്ളി പ്രതികരിച്ചു. എസ്.എൻ.ഡി.പി യോഗത്തിെൻറ ആഗ്രഹവും ഇതുതന്നെയായിരുന്നു.
പാലാ ബിഷപ്പുപോലും വിശ്വാസികളുടെ ഇഷ്ടത്തിനൊത്ത് വോട്ട് ചെയ്യാനാണ് നിർദേശിച്ചത്. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നായിരുന്നു ജോസ് കെ.മാണിയെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം. മൂന്നുപ്രാവശ്യത്തെ പരാജയത്തിനുശേഷം ഇപ്പോൾ പാലായിലുണ്ടായ വിജയത്തിനുപിന്നിൽ എസ്.എൻ.ഡി.പി യോഗത്തിെൻറ പൂർണ പിന്തുണയാണെന്ന് മാണി സി.കാപ്പൻ പറഞ്ഞു.
