Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരി പയ്യനാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
മഞ്ചേരി പയ്യനാട് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു
cancel

മഞ്ചേരി: പയ്യനാട് അത്താണിക്കലിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന ആർ.ആർ.എസ്.എസ് പ്രവർത്തകന െ ബൈക്കുകളിൽ എത്തിയ സംഘം വെട്ടി. മഞ്ചേരി അത്താണിക്കൽ കറുത്തേടത്ത് ശിവദാസന്‍റെ മകൻ അർജുനനെ (26) ആണ് വെട്ടിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അക്രമികളെത്തിയ രണ്ടു ബൈക്കിൽ ഒന്ന് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അർജുനനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മഞ്ചേരി നഗര ശാരീരിക് ശിക്ഷക് പ്രമുഖാണ് വെട്ടേറ്റ അർജുൻ. പയ്യനാടും പരിസരങ്ങളിലും ഇൻഡസ്ട്രീയൽ ജോലി ചെയ്തു വരികയായിരുന്നു.

മലപ്പുറം ഡി.വൈ.എസ്.പി. ജലീൽ തോട്ടത്തിൽ, സി.ഐ എൻ.ബി.ശൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡൻറ് കെ.രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് അഡ്വ. ശ്രീപ്രകാശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.

സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് ഗുഡശക്തികളുടെ ആസൂത്രണമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡൻറ് കെ.രാമചന്ദ്രൻ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Manjeri RSS Activist Injured-Kerala News
Next Story