Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്നം ജയന്തി ആഘോഷങ്ങൾക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
മന്നം ജയന്തി ആഘോഷങ്ങൾക്ക്​ ഇന്ന്​ തുടക്കം
cancel

ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്‍റെ 147ാമത് ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. തിങ്കളാഴ്ച രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനവും ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയും നടക്കും. 10.15ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരണം നടത്തും. പ്രസിഡന്‍റ്​ ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും അവതരിപ്പിക്കും. വൈകീട്ട് 6.30ന് രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും രാത്രി ഒമ്പതുമുതൽ കഥകളിയും നടക്കും.ചൊവ്വാഴ്ച രാവിലെ 10.45ന് ജയന്തി സമ്മേളനം മുൻ രാജ്യസഭ അംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mannam Jayanti celebrations begin today
Next Story