Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോജ‌് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം
text_fieldsbookmark_border
തിരുവനന്തപുരം: ഐ.ജി. മനോജ‌് എബ്രഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ തിരുവനന്തപുരം റേഞ്ച‌്, ട്രാഫിക് െഎ.ജി ചുമതല നിർവഹിച്ചു വരികയായിരുന്നു മനോജ‌് എബ്രഹാം. പുതിയ ചുമതല അദ്ദേഹത്തിന‌് അടുത്ത ദിവസം കൈമാറും.
എസ‌്.പിയായി സ്ഥാനക്കയറ്റം ലഭിച്ച നെടുമങ്ങാട‌് എസ‌്.പി സുജിത‌്ദാസിനെ ആലപ്പുഴ ജില്ല പൊലീസ‌് മേധാവിയായും തലശ്ശേരി എ.എസ‌്.പി ചൈത്ര തെരേസ ജോണിനെ സംസ്ഥാന വനിത സെൽ എസ‌്.പിയായും നിയമിച്ചു. നിലവിലെ ആലപ്പുഴ ജില്ല പൊലീസ‌് മേധാവി എസ‌്. സുരേന്ദ്രന‌് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇദ്ദേഹത്തിനും അടുത്ത ദിവസം പുതിയ തസ്തികയിൽ നിയമനം നൽകും.
Next Story
