പിക്-അപ് വാനിടിച്ച് കാൽനടക്കാരിയായ അധ്യാപിക മരിച്ചു
text_fieldsമാരാരിക്കുളം: തീരദേശപാതയിൽ പിക്-അപ് വാനിടിച്ച് കാൽനടക്കാരിയായ അധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായ ത്ത് മൂന്നാം വാർഡ് അറക്കൽ പയസിെൻറ ഭാര്യ അനിതയാണ് (53) മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെ പനക്കൽ ജങ്ഷന് തെക്കുവശ െത്ത കലുങ്കിന് സമീപമായിരുന്നു അപകടം.
ആലപ്പുഴ സെൻറ് ജോസഫ് സ്കൂൾ അധ്യാപികയായ അനിത പെരുന്നോർമംഗലം സെൻറ ് ആൻറണീസ് ദേവാലയത്തിൽ കുർബാനയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. അമിതവേഗത്തിൽ അർത്തുങ്കൽ ഭാഗത്തുനിന്ന് ബ്രോയിലർ ചിക്കൻ കയറ്റി വരുകയായിരുന്ന പിക്-അപ് വാൻ അനിതയെ ഇടിച്ചശേഷം കലുങ്കിൽ തട്ടിമറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
അർത്തുങ്കൽ കാട്ടിൽപറമ്പിൽ കുടുംബാംഗമാണ് അനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരുന്നോർ മംഗലം സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.
