Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുചെടി വളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവുചെടി വളർത്തിയ സ്ത്രീയും കൊച്ചുമകനും അറസ്​റ്റിൽ
cancel
camera_alt??????????? ????????????? ????????? ??????????????? ??????? ????
മാനന്തവാടി: കഞ്ചാവുചെടി നട്ടുവളർത്തിയ സംഭവത്തിൽ സ്ത്രീയും കൊച്ചുമകനും അറസ്​റ്റിൽ. കല്ലുമൊട്ടംകുന്ന്​ പുത്തൻപുരക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ (69), കൊച്ചുമകൻ ഷോൺ (22) എന്നിവരാണ് എക്സൈസ് സംഘത്തി​​െൻറ പിടിയിലായത്.  ഷോണി​​െൻറ സുഹൃത്ത് റോഷൻ എന്ന ഉണ്ണി (24) ഒളിവിലാണ്.
 വീടി​​െൻറ പിറകുവശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട്​ കഞ്ചാവുചെടികളാണ് വളർത്തിയത്. എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ​ുചെടി കണ്ടെത്തിയത്. ഇതിന് പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.

എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ജെ. ഷാജി, എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിൽ,  ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർമാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, എം.കെ. ഗോപി, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ടി. സജീവൻ, ശശി, വനിത സിവിൽ ഓഫിസർ സൽമ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - marijuana arrest- Kerala news
Next Story