പാലക്കാട്ട് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു
text_fieldsപാലക്കാട്: ജില്ല യൂത്ത് കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. യൂത്ത് കോൺഗ്രസ് ചിറ്റൂർ മണ്ഡലം പ്രസിഡന്റായി അജയ് കൃഷ്ണയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് മുൻ ജില്ല ഭാരവാഹി 52 പ്രവർത്തകർ രാജിവെച്ചു.
മുൻ ജില്ല സെക്രട്ടറി കെ. സാജൻ, ചിറ്റൂർ േബ്ലാക്ക് വൈസ് പ്രസിഡന്റ് മഞ്ജു, സെക്രട്ടറി എം. വിപിൻ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് പ്രണവ് തുടങ്ങിയവരാണ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് രാജി നൽകിയത്.
ചിറ്റൂരിൽ നടക്കുന്ന ജനകീയ സമരങ്ങളിലൊന്നും പങ്കെടുക്കാത്ത ആളെയാണ് ജില്ല അധ്യക്ഷസ്ഥാനത്തേക്ക് കെട്ടിയിറക്കിയിരിക്കുന്നതെന്ന് വിമതനേതാക്കൾ രാജിക്കത്തിൽ ആരോപിച്ചു. അട്ടപ്പാടിയിൽ നടന്ന യൂത്ത് കോൺഗ്രസ് ക്യാമ്പിനോടനുബന്ധിച്ച് രൂപപ്പെട്ട ഭിന്നതയുെടയും പുറത്താക്കലിെന്റയും തുടർച്ചയാണ് കൂട്ടരാജിയെന്നാണ് സൂചന.

