Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; എം.വി. ഗോവിന്ദൻ രാജി നൽകി

text_fields
bookmark_border
ഗോവിന്ദൻ എം.എൽ.എ സ്ഥാനം രാജിവെക്കില്ല
MB Rajesh, MVGovindan
cancel

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ മന്ത്രിയായി എം.ബി. രാജേഷിന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന്​ നടന്നേക്കും. രാജ്​ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

ശനിയാഴ്​ച തലസ്ഥാനത്ത്​ എത്തിയശേഷം സ്പീക്കർ സ്ഥാനത്തുനിന്ന്​ രാജിവെക്കുന്നതിൽ എം.ബി. രാജേഷ്​ തീരുമാനമെടുക്കും. ഡെപ്യൂട്ടി സ്പീക്കർക്കാകും ചുമതല നൽകുക. നിയമസഭയാണ്​ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുക.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിതനായ എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്​ കത്ത്​ നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - MB Rajesh swearing in on Tuesday; MV Govindan resigned
Next Story