അർബുദ രോഗികൾക്ക് മരുന്ന് വേണമെങ്കിൽ വിളിച്ചോളൂ
text_fieldsതിരുവനന്തപുരം: മരുന്ന് കിട്ടാതെ വിഷമിക്കുന്ന അർബുദ രോഗികൾക്ക് സഹായഹസ്തവുമായി സംസ്ഥാന യുവജന കമീഷൻ. കമീഷ ൻ ഡിഫൻസ് ഫോഴ്സിെൻറ നേതൃത്വത്തിൽ അർബുദ രോഗികൾക്കുള്ള മരുന്നുമായി വാഹനങ്ങൾ ബുധനാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കാണ് യാത്ര. കേരളത്തിൽ എവിടെയുള്ളവർക്കും മരുന്ന് ലഭ്യമാക്കും.
ഒരു വാഹനത്തിൽ മരുന്നുമായി പുറപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ആവശ്യക്കാർ ധാരാളമുണ്ടെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഇത് വിപുലീകരിക്കുകയായിരുന്നു. മരുന്നിെൻറ കുറിപ്പടി അയച്ചു കൊടുത്താൽ അതത് ജില്ലയിലെ ഏതെങ്കിലും ഫയർ ഫോഴ്സ് സ്റ്റേഷനിൽ മരുന്ന് എത്തിക്കാനാണ് തീരുമാനം. തുക അപ്പോൾ നൽകിയാൽ മതിയാകും.
മരുന്ന് ആവശ്യമുള്ളവർ യുവജന കമീഷൻ സംസ്ഥാന കോ ഓർഡിനേറ്റർമാരായ അഡ്വ. എം. രൺദീഷ് (9288 55 9285), ആർ. മിഥുൻ ഷാ (9061 30 4080) എന്നിവരുമായി ബന്ധപ്പെടണം.
