Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ഇന്നും മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; കാറ്റിനും സാധ്യത

text_fields
bookmark_border
സംസ്ഥാനത്ത് ഇന്നും മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; കാറ്റിനും സാധ്യത
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.

മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച എവിടെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ കാലവർഷം ഈ മാസം 27ന് എത്തുമെന്ന് നേരത്തേ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.

കള്ളക്കടൽ പ്രതിഭാസ ഭാഗമായി കേരളാ തീരത്ത്‌ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പാലിക്കണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Meteorological Department predicts rain in the state today; wind is also likely
Next Story