മുകേഷിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മേതിൽ ദേവിക; 'വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരും'
text_fieldsതിരുവനന്തപുരം: കൊല്ലം എം.എൽ.എ മുകേഷിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ്. വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടാണ് നടൻ കൂടിയായ മുകേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷിെൻറ സമീപനങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. മുകേഷിെൻറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള കോടതി നടപടികൾ എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
മുകേഷുമായുള്ള തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും- ദേവിക പറയുന്നു.
2013 ഒക്ടോബർ 24 നാണ് മുകേഷ്-മേതിൽ ദേവിക വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ദേവിക. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വർഷം നീണ്ട വിവാഹബന്ധം വേർപിരിഞ്ഞശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്.

