ചരിത്രം തിരിച്ചുപിടിക്കൽ കാലത്തിെൻറ അനിവാര്യത –എം.ഐ. അബ്ദുൽ അസീസ്
text_fieldsശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ശാന്തപുരം: ചരിത്രയാഥാർഥ്യം വികലമാക്കുകയും അപനിർമിക്കുകയും ചെയ്യുന്ന കാലത്ത് സത്യസന്ധമായ ചരിത്രരചന അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലുമ്നി പ്രസിഡൻറ് ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. 'ഇസ്ഹാഖ് അലി മൗലവി: ധിഷണയുടെ നക്ഷത്രത്തിളക്കം' മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാനും 'ഫാറൂഖ് ശാന്തപുരം: സുകൃതങ്ങളുടെ പാഠപുസ്തകം' ശാന്തപുരം അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദും പ്രകാശനം ചെയ്തു. പുസ്തകങ്ങൾ യഥാക്രമം, ഇസ്ഹാഖ് അലി മൗലവിയുടെ മകൾ ഫാത്വിമ സഹ്റയും ഫാറൂഖ് ശാന്തപുരത്തിെൻറ മാതാവ് സാറയും ഏറ്റുവാങ്ങി.
ഖുർആെൻറ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ച പൂർവ വിദ്യാർഥി പി.എം.എ. ഖാദിറിനുള്ള ഉപഹാരവും പ്രശസ്തിപത്രവും ഒ. അബ്ദുറഹ്മാൻ നൽകി. വി.കെ. അലി, ഡോ. കൂട്ടിൽ മുഹമ്മദലി, ഹമീദ് വാണിയമ്പലം, ഹൈദരലി ശാന്തപുരം, സലാം മേലാറ്റൂർ, ബഷീർ തൃപ്പനച്ചി, ശമീം ചൂനൂർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫിർ സ്വാഗതവും സെക്രട്ടറി ഡോ. ജലീൽ മലപ്പുറം നന്ദിയും പറഞ്ഞു. ശരീഫ് കൊച്ചിൻ ഗാനമാലപിച്ചു. ബാസിം നിഹാൽ ഖിറാഅത് നടത്തി.

