Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രൈന്‍ഡര്‍ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

text_fields
bookmark_border
saddam hussain 89767
cancel

കൊണ്ടോട്ടി: മലപ്പുറം കോടങ്ങാട് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡ് നിർമാണത്തിനിടെ ഇരുമ്പ് ഗ്രൈന്‍ഡറിന്റെ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബൈത്താല്‍പുര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (32) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം.

ഡയാലിസിസ് കേന്ദ്രത്തോട് ചേർന്ന ഷെഡിൽ ഷീറ്റിടുന്നതിനിടെ അബദ്ധത്തില്‍ വീണ യുവാവിന്റെ കഴുത്തിൽ ഗ്രൈന്‍ഡര്‍ വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - migrant labour met a tragic end after the grinder blade hit his neck
Next Story