മില്‍മയെ കുറിച്ച് പരാതിയുണ്ടോ? വിളിക്കാം ഈ നമ്പറിലേക്ക്
text_fieldsകോഴിക്കോട്: മലബാര്‍ മില്‍മയുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ സേവനത്തിന് തുടക്കം. പെരിങ്ങളത്ത് നടന്ന ചടങ്ങിൽ ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മിൽമയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അഭിപ്രായങ്ങളും പരാതികളും അറിയിക്കാനുമാണ്1800 88 9020 എന്ന ടോള്‍ ഫ്രീ നമ്പർ. ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ സേവനം ലഭ്യമാണ്.
ചടങ്ങില്‍ മില്‍മ മലബാര്‍ മേഖല യൂനിയന്‍ ചെയര്മാന് കെ.എസ്. മണി അധ്യക്ഷനായിരുന്നു. ക്ഷീര കര്‍ഷകര്‍ക്കുള്ള മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ െഡവലപ്മെൻറ് ഫെഡറേഷെൻറ (എം.ആർ.ഡി.എഫ്) ധനസഹായ വിതരണം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. മില്‍മ മലബാര്‍ മേഖല യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുരളി സ്വാഗതവും ഭരണ സമിതിയംഗം പി. അനിത നന്ദിയും പറഞ്ഞു.

