Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി എം.ബി. രാജേഷ് മാപ്പുപറയണം -എം.എസ്.എഫ്
text_fieldsbookmark_border
കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക്കിലെ ലഹരി സംഘത്തിൽ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി റെസ്മിലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ മന്ത്രി എം.ബി. രാജേഷ് മാപ്പുപറയണമെന്ന് എം.എസ്.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റെസ്മിൽ കേസിൽ പ്രതിയല്ല. എന്നാൽ, പ്രതിയാണെന്നും അറസ്റ്റിലായെന്നുമാണ് മന്ത്രി പ്രചരിപ്പിച്ചത്. മാപ്പുപറഞ്ഞില്ലെങ്കിൽ മന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് പി.കെ. നവാസ്, അഷ്ഹർ പെരുമുക്ക്, ഷറഫുദ്ദീൻ പിലാക്കൽ, സ്വാഹിബ് മുഹമ്മദ്, റെസ്മിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story

