വള്ളിച്ചെരിപ്പുമിട്ട് 'സിംപിൾ' ആയി മന്ത്രി പി. പ്രസാദ്
text_fieldsമന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: മന്ത്രി പി. പ്രസാദ് സത്യപ്രതിജ്ഞക്കെത്തിയത് വള്ളിച്ചെരിപ്പുമിട്ട്. അതും അൽപനാൾ ഇട്ടുതേഞ്ഞത്. 'ഇത് കുറേ നാളായുള്ള ശീലമാണ്. ചെറുപ്പത്തിലൊക്കെ ചെരിപ്പിടില്ലായിരുന്നു. ഒാണത്തിനും മറ്റു വിശേഷങ്ങൾക്കുമൊക്കെയാണ് ചെരിപ്പ് കിട്ടുന്നത്.
അന്നേ ഇതാണ് ഉപയോഗിക്കുന്നത്. ആ പതിവ് ഇവിടെയും തെറ്റിേക്കണ്ടെന്ന് വിചാരിച്ചു'...പറഞ്ഞുതീരുേമ്പാൾ പ്രസാദിന്റെ മുഖത്ത് പുഞ്ചിരി. മുമ്പ് എല്ലാ വീട്ടിലും എല്ലാവർക്കുമൊന്നും ചെരിപ്പ് ഉപയോഗിക്കാനാകുമായിരുന്നില്ലല്ലോ. കോളജിൽ ചേർന്നേപ്പാൾ പ്രിൻസിപ്പൽ വിളിച്ച് എല്ലാവരും ചെരിപ്പിട്ട് വരണമെന്ന് പറഞ്ഞതോടെയാണ് ഇൗ ശീലത്തിലേക്കെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അമ്മക്കൊപ്പമാണ് പ്രസാദ് സത്യപ്രതിജ്ഞക്കെത്തിയത്. ഉൗഴമെത്തിയപ്പോൾ അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയശേഷമാണ് പ്രസാദ് വേദിയിലേക്ക് കയറിയത്.

