Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ല; പരിഹാരം അത്യാവശ്യം -തോമസ് ഐസക്

text_fields
bookmark_border
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ല; പരിഹാരം അത്യാവശ്യം -തോമസ് ഐസക്
cancel

അടൂർ: സംസ്ഥാനം വിഭവസമൃദ്ധമാണെങ്കിലും സർക്കാറി​​​െൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ലെന്നും അതിന് പരിഹാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജോയൻറ്​ കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബസിച്ച് ‘സമ്പന്ന കേരളവും സമ്പന്നമല്ലാത്ത സർക്കാറും’ വിഷയത്തിൽ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിൽ ജനകീയ പിന്തുണ ചോർന്നു പോകുന്നു. സർക്കാർ വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തണം. റോഡ്‌, ജലഗതാഗതം എന്നിവയുടെ ന്യൂനതകൾ പരിഹരിക്കണം. പരമ്പരാഗത തൊഴിൽ മേഖലകളോടൊപ്പം പുതിയ വ്യവസായങ്ങൾ വരണം. അത് മനുഷ്യശേഷിക്കും പരിസ്ഥിതിക്കും അനുയോജ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ മൂലധനത്തെ ആശ്രയിച്ചാൽ മാത്ര​േമ പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനാകൂ. ഇടതുപക്ഷം അപ്പം വീതം വെക്കാൻ മിടുക്കരാണ്. ജനങ്ങളെ തൃപ്തിപ്പെടുത്തുമ്പോഴും സർക്കാർ കടത്തിലാവുകയാണ്​. അപകടകരമായ കാര്യങ്ങളാണെങ്കിലും മദ്യം, പെട്രോൾ, ഡീസൽ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നികുതിയും കേന്ദ്ര വിഹിതവുമാണ് സംസ്ഥാന സർക്കാറിനെ നിലനിർത്തുന്നതെന്നും നികുതി പിരിവ് ഊർജിതപ്പെടുത്തണമെന്നും വിഷയം അവതരിപ്പിച്ച സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്​ വിട്ടുനൽകിയ സ്ഥാപനങ്ങൾക്ക് സർക്കാർ അധികമായി ധനസഹായം നൽകുന്നതിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Minister Thomas Issac React Kerala Financial Crisis -Kerala News
Next Story