Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഴക്കടലിൽ കാണാതായവരെ കണ്ടെത്താനായില്ല
text_fieldsbookmark_border
ചാവക്കാട്: ചുഴലിക്കാറ്റിൽപ്പെട്ട് ആഴക്കടലിലുണ്ടായ വഞ്ചി അപകടങ്ങളിൽ കാണാതായവരെ കണ്ടെത്താനായില്ല. തിരച്ചിൽ ഊർജിതമെന്ന് തീരദേശ പൊലീസ്. തിങ്കളാഴ്ച ചേറ്റുവ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയി അപകടത്തിൽപ്പെട്ട സാമുവൽ, തമ്പുരാൻ എന്നീ വള്ളങ്ങളിലെ തൊഴിലാളികളായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മിഖായേൽ (45), ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി രാജീവ് (45) എന്നിവരെയാണ് കാണാതായത്. ആഴക്കടലിൽ വഞ്ചി അപകടത്തിൽപെട്ട് കണ്ണൂർ കുറവ സ്വദേശി ഫാറൂഖ് (53) എന്ന മത്സ്യത്തൊഴിലാളിയെയും കാണാതായിട്ടുണ്ട്.
Next Story
