Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിന് നടുറോഡിൽ ക്രൂരമർദനം, വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് കൊടുത്തു; ചോരയൊലിച്ചിട്ടും ഒന്നരമണിക്കൂർ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ല

text_fields
bookmark_border
യുവാവിന് നടുറോഡിൽ ക്രൂരമർദനം, വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് കൊടുത്തു; ചോരയൊലിച്ചിട്ടും ഒന്നരമണിക്കൂർ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ല
cancel

മങ്കട: മങ്കടക്ക് സമീപം വലമ്പൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡിൽ തടഞ്ഞുനിർത്തി വളഞ്ഞിട്ട് ആക്രമിച്ചു. ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട സ്വ​ദേ​ശി ഷം​സു​ദ്ദീ​നെ (40) യാണ് ഇരുപതോളം പേർ ചേർന്ന് മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാണ് സംഭവം. പു​ലാ​മ​ന്തോ​ളി​ൽ ഒരു മരണാനന്തരചടങ്ങിൽ പ​ങ്കെടുത്ത് നാ​ട്ടി​ലേ​ക്ക് മടങ്ങുകയായിരുന്നു ഷം​സു​ദ്ദീ​ൻ. ഇതിനിടെ വലമ്പൂരിൽവെച്ച് മുമ്പിൽ പോയ ബൈക്ക് നടുറോഡിൽ സഡൻബ്രേക്കിട്ട് നിർത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.

വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ല. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ അ​നു​വ​ദി​ച്ചതുമില്ല. വെള്ളം ചോദിച്ചപ്പോൾ നാട്ടുകാരിൽ ഒരാൾ കുപ്പിവെള്ളം നൽകിയെങ്കിലും അക്രമികൾ ഇത് പിടിച്ചുവാങ്ങി അതിൽ തുപ്പിയിട്ട് കുടിക്കാൻ പറയുകയായിരുന്നു. ഒടുവിൽ കരുവാരകുണ്ടിൽനിന്ന് ബന്ധുക്കൾ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശംസുദ്ദീന്റെ സഹോദരൻ മു​ഹ​മ്മ​ദ​ലിയുടെ പരാതിയിൽ മങ്കട ​പൊലീസ് കേസെടുത്തു.

വലമ്പൂരിൽ ശംസുദ്ദീൻ സഞ്ചരിച്ച ബൈക്കിന് തൊട്ടുമുന്നിൽ മറ്റൊരുസ്കൂട്ടർ നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിച്ചതത്രെ. അതുകഴിഞ്ഞ് ഇരുവരും യാത്ര തുടർന്നു. അൽപദൂരം പിന്നിട്ടപ്പോൾ മറ്റെയാൾ സ്കൂട്ടർ ഓവർടേക്ക് ചെയ്ത് ഷംസുദ്ദീന്റെ കുറുകെയിട്ട് വഴിതടഞ്ഞു. പിന്നാലെ, ഇയാൾ മറ്റൊരാളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഉടൻ മർദനം ആരംഭിച്ചു. ഒന്നും ചോദിക്കുക പോലും ചെയ്യാതെയായിരുന്നു മർദനം. പിന്നീട് കൂടുതൽ പേരെ ​വിളിച്ചുവരുത്തി ആക്രമണം തുടർന്നു. കമ്പിവടി കൊണ്ട് കണ്ണിന് നേരെ അടിച്ചു.


മുഖം ​വെട്ടിച്ചതിനാൽ കണ്ണിന് മുകളിലാണ് അടിയേറ്റത്. ഇവിടെ 10 തുന്നലുണ്ട്. കാഴ്ചക്ക് നേരിയ മങ്ങൽ അനുഭവപ്പെടുന്നുണ്ട്. അടിയേറ്റ് രക്തംവാർന്ന് വീണുകിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മദ്യപിച്ച് പ്രശ്നമുണ്ടാക്കി വീണുകിടക്കുകയാണെന്നാണ് വഴിയേ പോകുന്നവരോട് അക്രമികൾ പറഞ്ഞതെന്ന് ശംസുദ്ദീൻ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ, എം.ഡി.എം.എയാണോ, കഞ്ചാവുണ്ടോ തുടങ്ങിയ ചോദ്യം ചെയ്യലിനും ദേഹപരിശോധനക്കും വിധേയനായി. മൊബൈൽ പിടിച്ചുപറിക്കാനും ശ്രമം നടന്നതായി ശംസുദ്ദീൻ പറഞ്ഞു.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mob Beats Biker mankada valambur
Next Story