കാലവർഷം: ജൂൺ നാലിന് സാധ്യത
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് നോയിഡ ആസ് ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ ‘സ്കൈമെറ്റ്’. സാധാരണ ജൂൺ ഒന്നിനെത്തേണ്ട കാലവർഷം ഇത്തവണ മൂന്നുദിവസം വൈകും. ഈ വർഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴലഭിക്കും.
അന്തമാൻ-നികോബർ ദ്വീപുകളിൽ േമയ് 20നും 24നും ഇടയിൽതന്നെ കാലവർഷം ആരംഭിക്കും. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും തെക്കൻ ഉപഭൂഖണ്ഡത്തിലും ലഭിക്കുന്ന മഴയേക്കാൾ കുറവായിരിക്കും ഇത്തവണ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ ലഭിക്കുക. അതേസമയം, കേരളത്തിലും കർണാടകയുടെ തീരപ്രദേശങ്ങളിലും ശരാശരി മഴലഭിക്കും.
